സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജനവാസമേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനത്തെ കാർഷിക മേഖലകളെ തകർക്കുന്ന നടപകളിലേക്ക് പോകുമെന്ന് കേരള കോൺഗ്രസ് (M) ജില്ലാ പ്രസിഡന്റ് സഹായദാസ്. സുപ്രീം കോടതി വിധി പുനപരിശോധിക്കുന്നതിനു ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയ്യാറാകണം. മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം അല്ല കേരളത്തിൽ നിലനിക്കുന്നത് ഈ വിധി നടപ്പിലായാൽ കേരളത്തിലെ മിക്കവാറും ഉള്ള ജില്ലകളിലെ മലയോര കർഷകർ ദുരിതത്തിൽ ആവുകയും.സംസ്ഥാനത്തെ പല വികസന പദ്ധതികളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും സഹായദാസ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കുക, സുപ്രീം കോടതി വിധി പുന പരിശോധിക്കുക, കേന്ദ്ര സർക്കാർ ഇടപെടുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കർഷക യൂണിയൻ (M) സംഘടിപ്പിച്ച GPO ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കർഷക യൂണിയൻ (M) ജില്ലാ പ്രസിഡന്റ്. സന്തോഷ് യോഹന്നാൻ അധ്യക്ഷത വഹിച്ച ധർണ്ണയിൽ പാർട്ടി ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി. CR സുനു മുഖ്യ പ്രഭാഷണം നടത്തി.
