സ്വര്‍ണക്കടത്ത് കേസില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സരികലയ്ക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടക്കുന്നത്.
ബാരിക്കേഡ് മറികടക്കുന്നതിന്റെ ഭാഗമായാണ് സരികല ബാരിക്കേഡിന് മുകളില്‍ കയറിയത്. കറയുന്നതിനിടയില് ബാരിക്കേഡ് തകര്‍ക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചു. ഇതോടെ ബാരിക്കേഡ് ആടി ഉലഞ്ഞു. സരികല താഴെ വീഴാതിരിക്കാന്‍ പ്രവര്‍ത്തകര്‍ താങ്ങി നിര്‍ത്തുന്ന ദൃശ്യങ്ങളും ഫോട്ടോയുമാണ് സോഷ്യല്‍മീഡിയയില്‍ മോശം അധിക്ഷേപങ്ങളോടെ പ്രചരിപ്പിക്കുന്നത്. തന്റെ ചിത്രം മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധിത നിയമപ്രകാരം കേസ് കൊടുക്കമെന്ന് സരികല പറഞ്ഞു.
