ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ്യൂണിയൻ (സിഐറ്റിയു )കടയ്ക്കാവൂർ മേഖലാ സമ്മേളനം നിലയ്ക്കാമുക്ക് വക്കം ഖാദർ മെമ്മോറിയൽ ഹാളിൽ ചേർന്നു. സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുചെയർമാനുമായ ആർ.രാമു ഉദ്ഘാടനം ചെയ്തു. എ. നസീർ അദ്ധ്യക്ഷത വഹിച്ചു. ഷാജി രക്തസാക്ഷി പ്രമേയവും സഹജൻ അനുശോചന പ്രമേയവും അഡ്വ.പ്രദീപ് കുമാർ സ്വാഗതവും പറഞ്ഞു.യൂണിയൻ ജില്ലാ ട്രഷറർ പൂവ്വച്ചൽ വിജയകുമാർ, ജി.വേണുഗോപാലൻ നായർ , സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് സിഐറ്റിയു കോ-ഓർഡിനേഷൻ കമ്മറ്റി കൺവീനർ എസ്.സാബു എന്നിവർ അഭിവാദ്യം ചെയ്തു. അഡ്വ.കെ.പ്രദീപ്കുമാർ (സെക്രട്ടറി) അഫ്സൽ മുഹമ്മദ് ,ഷാജി (ജോ. സെക്രട്ടറിമാർ) എന്നിവരുൾപ്പെട്ട 11 അംഗകമ്മറ്റിയെ തെരഞ്ഞെടുത്തു.

