സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഇന്ന് സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വില താഴ്ന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 4740 രൂപയും പവന് 37,920 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസവും പവന് 38,680 രൂപയായിരുന്നു പവന്.ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 52,760 രൂപയാണ്. ഇന്നലത്തെ വിലയായ 62,000 രൂപയിൽ നിന്ന് 500 രൂപ കുറഞ്ഞ് ഒരു കിലോ വെള്ളിക്ക് 61,500 രൂപയായി.മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണത്തിന്റെ മൂല്യം ദിവസവും മാറുന്നു.
