പതിനാലാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 2022-2023 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ശ്രീ.വി.ശശി എം.എൽ.എ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.മനോന്മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഷിക പദ്ധതി (കരട് രേഖ) പ്രകാശനം ചെയ്യുകയും സംസ്ഥാനത്തെ ഏറ്റവും നല്ല അങ്കണ വാടി ഹെല്പർക്കുള്ള അംഗീകാരം നേടിയ അജിത, പെസ്പേല്ലായിൽ ഇന്ത്യൻ ടീം ലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണ പ്രീയൻ, രാഹുൽ എന്നിവരെ അനുമോദിച്ചു.സംസ്ഥാന സർക്കാരിന്റെ “ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതിയുമായി ചേർന്ന് കൊണ്ടുള്ള കൃഷി സമൃദ്ധ കിഴുവിലം കന്നുകാലി സമ്പത്തു വർദ്ധിപ്പിക്കുന്നതിനും പാലിന്റെയും പാലുല്പന്നങ്ങളുടെയും വർദ്ധനവിന് ഉതകുന്ന ക്ഷീര ഗ്രാമം പദ്ധതി കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ പൂർണ്ണമായും ലഹരി മുക്താക്കുന്നതിനുള്ള ലഹരി മുക്ത കിഴുവിലം എന്റെ തൊഴിൽ എന്റെ അഭിമാനം , അഗതി ദരിദ്ര പഞ്ചായത്ത്, ദാരിദ്ര്യ ലഘൂകരണം എന്നിവ ലക്ഷ്യം വച്ചുള്ള സൂക്ഷ്മ തല സംരംഭങ്ങൾ, വിപണന സൗകര്യങ്ങൾ തുടങ്ങിയ നൂതനാശയങ്ങൾ ചർച്ച ചെയ്ത വികസന സെമിനാറിന് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ സ്വാഗതം ആശംസിച്ചു.വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ് കരട് പദ്ധതി നിർദ്ദേശം അവതരിപ്പിച്ച പ്രസ്തുത യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ വിനിത.എസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജി.വേണുഗോപാലൻ നായർ, പഞ്ചായത്ത് അംഗങ്ങളായ അനന്ത കൃഷ്ണൻ നായർ, കടയറ ജയചന്ദ്രൻ , സാബു, പവനചന്ദ്രൻ, രജിത, സലീന റഫീഖ്, സൈജ നാസർ, അനീഷ്, എൻ.രഘു, ജയന്തി കൃഷ്ണ, പ്രസന്ന,ആശ, അനീഷ് പി, സുനിൽ, സെക്രട്ടറി ഒ.എസ്.സ്റ്റാർലി എന്നിവർ പങ്കെടുത്തു .

