സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ വാഹനജാഥ ആറ്റിങ്ങലിൽ എം.എൽ.എ ശ്രീമതി. ഒ. എസ്. അംബിക ഉദ്ഘാടനം ചെയ്തു . ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർമാൻ തുളസിധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, കൗൺസിലർമാരായ നജം, ബിനു എന്നിവർ സംസാരിച്ചു.

