ഇന്ന് രാവിലെ പത്തരയോടെ മുരുക്കുംപുഴ ഹാപ്പിവില്ലയിലെ ബെവിൻ്റെ വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന പാചകവാതകസിലിണ്ടറിന് തീപ്പിടിച്ചു.ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസ് സേന സമയോജിതമായി എത്തി തീ അണച്ചതിനാൽ മറ്റപകടങ്ങൾ ഒഴിവായി.സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്ത്വത്തിൽ രാജേന്ദ്രൻ നായർ,ബൈജു,ഷൈൻ,നോബിൾകുമാർ,നിതീഷ്,സഞ്ജു,പ്രതീഷ്കുമാർ,അഷറഫ്,അനിൽകുമാർ എന്നിവർ അഗ്നിശമനപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
