പദ്ധതി ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു.
തിരുവനന്തപുരം ജി ജി ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ടാണ് പദ്ധതി.
പരിപാടിയുടെ ഭാഗമായി നടന്ന സൗഹൃദ യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ എ നജാം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റീജ സത്യൻ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ എ ഇ ഓ വിജയകുമാരൻ നമ്പൂതിരി എംഎൽഎയ്ക്ക് ഉപഹാരം നൽകി സംസാരിച്ചു. ബി പി സി പി സജി, ആലംകോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് നിജാസ് മുഹമ്മദ് ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളോടൊപ്പം ഇരുന്ന് പ്രഭാത ഭക്ഷണത്തിന്റെ രുചി അറിഞ്ഞാണ് എംഎൽഎ മടങ്ങിയത്.

