ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൻ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് നൽകുന്നത് ഈ വര്ഷം നടപ്പാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.10 ശതമാനം ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്.കൂടുതൽ പേര് ഈ സംവിധാനം ഉപയോഗിക്കാൻ വേണ്ടിയാണ് ഇളവുകൾ നൽകുന്നതെന്നും മേയർ പറഞ്ഞു.അതേസമയം കിച്ചൻ ബിൻ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി.അംഗം വി.ജി.ഗിരികുമാർ ആരോപിച്ചു.
