Bees bridge two parts of bee swarm.
ചെല്ലഞ്ചി പാലത്തിനടിയിൽ കൂടുകൂട്ടിയിരിക്കുന്ന തൂക്കുത്തേനിന്റെ കുത്തേറ്റ് ദമ്പതികൾ മെഡിക്കൽ കോളേജിലായി .നെടുമങ്ങാട് മുണ്ടേല രോഹിണിയിൽ അനൂപ് ,ഭാര്യ ഷീജ എന്നിവരാണ് തേൻതുമ്പിയുടെ ആക്രമണത്തിനിരയായത് .സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ ചെല്ലഞ്ചി പാലംവഴി ഇരുചക്രവാഹനത്തിൽ വരുകയായിരുന്നു .ചെല്ലഞ്ചി പാലം കാണുന്നതിനായി വന്നയുവാക്കൾ പാലത്തിനടിയിലിരുന്ന തേൻകൂട് കല്ലെറിഞ്ഞു തകർത്തു .മദ്യപിക്കുന്നതിനായി വരുന്ന യുവാക്കൾ ചെല്ലഞ്ചി പാലത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നത് നിത്യസംഭവം യെന്ന്നാട്ടുകാർ പറയുന്നു .മുൻപ് നിരവധി പ്രാവശ്യം തേൻതുമ്പിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട് .നാട്ടുകാർക്കും യാത്രക്കാർക്കും ഉപദ്രവമായ തേൻകൂടുകൾ എത്രയുംവേഗം നശ്ശിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു..
