തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ഗായത്രിയെന്ന യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു.കൊല്ലം ചെമ്പൻതോട് വീട്ടിൽ പ്രവീണിനാണ് കോടതി മൂന്നു മാസത്തിനു ശേഷം ജാമ്യം അനുവദിച്ചത്.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.പ്രതിക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ഭാവിയിൽ നടക്കാൻ പോകുന്ന വിചാരണക്കായി പ്രതിയെ ജയിലിൽ കിടത്തുന്നത് നീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി .
