ദേശീയപാതയിൽ നാവായിക്കുളം മങ്കാട്ടുവാതുക്കലിൽ രോഗിയുമായിപ്പോയ ആംബുലൻസ് മറിഞ്ഞു രോഗിക്കും ഡ്രൈവർക്കും ഉൾപ്പെടെ പരിക്ക്.തിരുവനന്തപുരം ഭാഗത്തേക്ക് രോഗിയുമായിപ്പോയ ആംബുലൻസ് എതിർ ദിശയിൽ വട്ടാകെ ചെയ്തു വന്ന ബസിനെ പിടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.ആംബുലൻസ് റോഡ് വശത്തെ മരത്തിൽ ഇടിച്ചു മറിഞ്ഞു നിൽക്കുകയായിരുന്നു.പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
