കാട്ടാക്കട പൂവച്ചൽ മുളമൂട് എസ് .എൻ നിവാസിൽ വനം വകുപ്പിൽ നിന്നും വിരമിച്ച ജയന്തകുമാറിന്റെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരമാണ് മുറിച്ച് കടത്തിയത്.അഞ്ചിന് രാത്രിയാണ് മോഷണം പോയതായി കാട്ടാക്കട പോലീസ് സ്റ്റേഷനിലും വനംവകുപ്പിന്റെ പരുത്തിപ്പള്ളി ഓഫീസിലും പരാതി നൽകിയത്.ചന്ദമരം മുറിച്ചു കടത്തിയ ദിവസം രാത്രി ശക്തികമായ മഴ ആയിരുന്നതിനാൽ പുറത്തുള്ള ശബ്ദം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് ജയന്തകുമാർ പറയുന്നു.
ചന്ദനമരം അടയാളപ്പെടുത്തിവച്ച് രാത്രി കനത്ത മഴ സമയത്താണ് മരം മുറിച്ച് കടത്തിയത്.വനം വകുപ്പിനും പോലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
