വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ, വിലക്കയറ്റത്തിനെതിരെ ,CPM അക്രമങ്ങൾക്കെതിരെ ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ് .ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി K.S. അജിത്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മംഗലപുരം മണ്ഡലം പ്രസിഡൻ്റ്അഡ്വ.എസ്.ഹാഷിം സ്വാഗതവും M.S.നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജഫേഴ്സൺ, MJ ആനന്ദ് , ഡി.സി.സി മെമ്പർ അലി ഷിയാസ്, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് വസന്തകുമാരി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് വർക്കല ഹരിദാസ്, എം.എസ്.നൗഷാദ്,മണ്ഡലം പ്രസിഡൻ്റ്മാരായ ജി.ഗോപകുമാർ, ബി.ആർ രാജു, റ്റി. സഫീർ , പഞ്ചായത്തംഗം ലൈല ടീച്ചർ, മുൻ മണ്ഡലം പ്രസിഡൻ്റ് മാരായ എ.നൗഷാദ്, J..സുദർശനൻ,
ശിവപ്രസാദ് , KSU നേതാവ് മഹിൻ എന്നിവർ സംസാരിച്ചു. മംഗലപുരം ജലീൽ, അനിൽകുമാർ , മുഹമ്മദ് ഈസ, ശാസ്ത വട്ടം രാജേന്ദ്രൻ, ഷിബു പുന്നൈക്കുന്നം, Mട .ഉദയകുമാരി , മൻസൂർ, SAKതങ്ങൾ, അജിതകുമാരി തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.

