അഞ്ചുതെങ്ങ് പ്രദേശത്ത് രൂക്ഷമായി തുടരുന്ന കടലാക്രമണത്തില്‍ വ്യാപക നാശം. പുലര്‍ച്ചെയോടെ ആരംഭിച്ച തിരയടിയില്‍ മാമ്പള്ളി മേഖലയില്‍ പത്തോളം വീടുകള്‍ കടലെടുത്തു.ഒട്ടേറെ വീടുകളില്‍ വെള്ളംകയറി നഷ്ടം സംഭവിച്ചു.മാമ്പള്ളി ചായക്കുടി പുരയിടത്തില്‍ സൂക്ഷിച്ച മല്സ്യബന്ധനോപകരണങ്ങള് തിരയില്‍ ഒലിച്ചുപോയി.
കടലാക്രമണം ആരംഭിച്ചിട്ടു മൂന്നുനാള്‍ പിന്നിട്ടിട്ടും ദുരിതബാധിതരെ കാണുന്നതിനോ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനോ സര്‍ക്കാര്‍തലത്തില്‍ യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്ന പരാതിയും തീരത്തു ഉയര്‍ന്നുകഴിഞ്ഞു.
