കണിയാപുരം പള്ളിനട ഷജീർ മൻസിലിൽ ഷമി മുഹമ്മദ് ഷാക്ക് നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ് മൊമെന്റൊ നൽകി ആദരിച്ചു.
കഴിഞ്ഞ പതിനാല് വർഷമായി സ്വദേശത്തും വിദേശത്തുമായി ആതുരസേവന പരിപാലന രംഗത്ത് മാതൃകാപരമായ സേവനം കൊണ്ട് വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസമേകാൻ ഷമിക്ക് സാധിച്ചിട്ടുണ്ട്.
അബുദാബി ക്ലവ്ലാന്റ് ഹോസ്പിറ്റലിൽ സേവനം അനുഷ്ടിക്കുന്ന ഷമിക്ക് ആതുരസേവന രംഗത്തെ മികവിന് യുഎഇ ഗവർമെന്റ് ഗോൾഡൻ വിസ നൽകി അനുമോദിച്ചു.
പ്രവാസലോകത്ത് സാമൂഹ്യ സാംസ്ക്കാരിക, ജീവകാരുണ്യ മേഖലയിൽ കൂടി തന്റേതായ പ്രവർത്തനം നടത്തുന്നുണ്ട്. ഭർത്താവ് മുഹമ്മദ് ഷാ മക്കൾ മുസമ്മിൽ, മുസാഫിർ,
