കിളിമാനൂർ ഭാഗത്ത് നിന്ന് പോകുന്ന സ്വകാര്യബസുകളിലെ ജീവനക്കാരുടെ വിദ്യാർഥിനികളോടുള്ള അനാവശ്യമായിട്ടുള്ള പെരുമാറ്റവും,അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പല സ്വകാര്യബസുകളിലും വിദ്യാർഥികളിൽ നിന്നും ഫുൾ ടിക്കറ്റ് വാങ്ങിക്കുന്നത് കണ്ടുവരുന്നുണ്ട്. അടിയന്തരമായി ഈ സ്വകാര്യബസ് ജീവനക്കാരുടെ പ്രവണത അവസാനിപ്പിക്കുവാൻ അധികൃതർ ഇടപെട്ടില്ലെങ്കിൽ പൊതുനിരത്തിൽ ബസുകൾ തടയുമെന്ന് എസ്എഫ്ഐ കിളിമാനൂർ ഏരിയ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിക്കുന്നു.
