കേരള വാട്ടർ അതോറിറ്റിയുടെ ഊർജിത കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. 30 6 2021നു മുതൽ വാട്ടർ ചാർജ് കുടിശ്ശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് ആംനെസ്റ്റി പദ്ധതിയിൽ അപേക്ഷ നൽകാം. റവന്യൂ റിക്കവറി നടപടി നേരിടുന്ന ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പക്ഷം അവരെയും ആംനെസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്. ഈ പദ്ധതിയിൽ തീർപ്പാക്കുന്ന തുകയ്ക്ക് പുറമേ റവന്യൂ ഡിപ്പാർട്ട്മെന്റിന് അടയ്ക്കുവാനുള്ള ആർ ആർ ചാർജ് കൂടി ഉപഭോക്താക്കൾ അടയ്ക്കേണ്ടതാണെന്ന് അഡിഷണൽ സെക്രട്ടറി അറിയിച്ചു.
