പാങ്ങോട് കൊച്ചാലുംമൂട് തടത്തരികത്ത് വീട്ടിൽ അസ്ന മോൾ ,ചരുവിള പുത്തൻ വീട്ടിൽ അബ്ദുൽ കരീം എന്നിവർക്കാണ് കടിയേറ്റത്.ബുധനാഴ്ചയാണ് അബ്ദുൽ കരീമിന് നേരെ നായയുടെ ആക്രമണം ഉണ്ടായത്.വീട്ടിലേക്ക് പോകുന്നതിനിടെ പിന്നാലെ വന്ന നായ കടിച്ച ശേഷം ഓടി മറിയുകയായിരുന്നു.ഉച്ചതിരിഞ്ഞാണ് അസ്നമോൾക്ക് കടിയേൽക്കുന്നത്.രണ്ടുപേരെയും കടിച്ചത് ഒരേ നായ ആണെന്നാണ് പറയപ്പെടുന്നത്.ഇരുവരെയും കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു .
