കരമന-കളിയിക്കാവിള ദേശീയപാതയിൽ കരമന -പ്രാവച്ചമ്പലം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.രാത്രിയിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്.ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിൻറെ വീതി കൂടിയെങ്കിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് പ്രധാന കാരണം.കാൽനട യാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.രാത്രിയിൽ അതി വേഗത്തിൽ വരുന്ന വാഹനങ്ങൾ കാൽനടക്കാർ ഇടിച്ചിടുന്നത് പതിവാണ്.ഒരു മാസത്തിനിടെ ഇരുപതിലേറെ വാഹനാപകട കേസുകളാണ് രെജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് നേമം പോലീസ് പറഞ്ഞു.രജിസ്റ്റർ ചെയ്യാതെ പോപ്പിക്കുന്ന കേസുകളുടെ എണ്ണം ഇരട്ടിയിലേറെ വരും.ഹൈവേ വികസനത്തിൻറെ രണ്ടാം ഘട്ടമായ പ്രാവച്ചമ്പലം മുതൽ കോടിനട വരെയുള്ള ഭാഗത്ത് വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ അപകടനിരക്ക് കുറവാണ്.എന്നാൽ ഒന്നാംഘട്ട വികസനം നടന്ന ഭാഗങ്ങളിലാണ് ആവശ്യത്തിന് വെളിച്ചമില്ലാത്തത്.
