ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ ജൂലൈ നാലിന് കാസർകോഡ് നിന്നാരംഭിച്ച ഉണർവ്വ് വനിതാമുന്നേറ്റ ജാഥക്ക് ആറ്റിങ്ങൽ ലിൽ സ്വീകരണം നൽകി.സിവിൽ സ്റ്റേഷൻ അങ്കണത്തിലെ സ്വീകരണ സമ്മേളനം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി.ആർ. ഉഷാദേവി സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ എം.എസ്.സു ഗൈദ കുമാരി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. വൈസ് ക്യാപ്റ്റൻ വി.വി. ഹാപ്പി , സിന്ധു , സംസ്ഥാന ജില്ലാനേതാക്കൾ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി നാടൻകലാരൂപങ്ങടങ്ങുന്ന വിളബരജാഥയും തുടർന്ന് പ്രശസ്ത നാടക സംവിധായകൻ ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത കളിയാട്ടം നാടകവും നടന്നു.
