വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും.സംഭവത്തിൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് മ്യൂസിയം പൊലീസിൻറെ നിലപാട്.
5,6 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് കോട്ടൺഹിൽ സ്കൂളിലെ സീനിയർ വിദ്യാർഥികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.ഇതിനു പിന്നാലെ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നൽകിയ നിർദ്ദേശം.
