സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ’ എന്ന സീരിയലും ഒട്ടനവധി പരസ്വചിത്രങ്ങളും സംവിധാനം നിർവഹിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിലെ പൊതുദർശനത്തിന് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. പിതാവ്: സിഎഫ് ജോസിലിൻ. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.
