തീരദേശപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി ഒട്ടേറെ വിദ്യാർഥികളാണ് മറ്റു സ്ഥലങ്ങളിലേക്ക് ദിവസവും പോയി വരുന്നത്. യാത്രയ്ക്കായി പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്ന ഈ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ പ്രശ്നം ആണ്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കുക കൺസഷൻ നൽകാതിരിക്കുക തുടങ്ങിയവ ഇവിടെ സ്ഥിരം സംഭവങ്ങളാണ്. ഇതുകാരണം വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഏറെയാണ്. ഇതിനൊരു പരിഹാരമായി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സർവീസ് അനുവദിക്കണമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമൽ ആവശ്യപ്പെട്ടു.
