കോട്ടൺഹില്ലിലെ ഹൈസ്കൂൾ വിദ്യാർഥികൾ അഞ്ചാം ക്ലാസ്സുകാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തതുമായ സംഭവത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും.ചൊവ്വാഴ്ച സ്കൂളിലെത്തി വിദ്യാഭ്യാസ ഉപ ഡയറക്ടർ പരാതിക്കാരുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.സംഭവത്തിൽ ഹെഡ് മാസ്റ്ററുടെ വീഴ്ച ശരിവെക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.അതേസമയം സ്കൂൾ അധികൃതർ വിശദീകരണം നൽകാത്ത പശ്ചാത്തലത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടുവരെയും അഞ്ചാം ക്ലാസ്സുകാരായ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധം തുടർന്ന്.
