പ്രളയ സാഹചര്യത്തിൽ 2018 -ലും കോവിഡിനെത്തുടർന്ന് 2020 ലും 2021 ലും സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ ഇക്കുറി വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന തല ഓണാഘോഷം സെപ്റ്റംബർ ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും.തിരുവനന്തപുരത്തു മാത്രം 30 വേദികളുണ്ടാവും.സെപ്റ്റംബർ 12 ന് വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാകുക.
