ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്ര ദർശിപ്പിക്കാനും ആയി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം തിരുവനന്തപുരത്ത് സജ്ജീകരിക്കുന്നു. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിൽ അധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. വേണാട് കാലഘട്ടം മുതലുള്ള ഭരണ രേഖകൾ, തിരുവിതാംകൂർ കൊച്ചി മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിവരങ്ങൾ അടങ്ങിയ പുരാരേഖ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂർവ്വ ശേഖരമാണ് മ്യൂസിയത്തിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
