അന്തരിച്ച നേതാവ് പി.ബിജുവിന്റെ പേരിൽ ഡി.വൈ.എഫ്.ഐ പിരിച്ച ഫണ്ടിൽ തിരിമറിയെന്നത് കള്ളക്കഥയെന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണിത്. ഡി.വൈ.എഫ്.ഐ യെ അപകീർത്തിപ്പെടുത്താനാണ് ശ്രമം.ഒരു പരാതിയും സംസ്ഥാന കമ്മിറ്റിയിൽ കിട്ടിയിട്ടില്ലെന്ന് വി.കെ സനോജ് പറഞ്ഞു.പി.ബിജുവിന്റെ പേരിൽ തിരുവനന്തപുരം പാളയം ഏരിയ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയിട്ടില്ലെന്നാണ് ആരോപണം ഉയർന്നത്.ജില്ലാ വൈസ് പ്രസിഡന്റ് എസ് .ഷാഹിനെതിരെ ആയിരുന്നു ആരോപണം ഉയർന്നത്.
