ആറു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവക്ക് 81 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബർ മുതൽ 2020 മാർച്ചു വരെ അഞ്ചു മാസത്തോളം ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
വീട്ടിലെ നിത്യസന്ദര്‍ശകനും കുടുംബ സുഹൃത്തുമായിരുന്ന തടിയമ്പാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനാണ് കേസിലെ പ്രതി. കുട്ടിയിൽനിന്നും പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ് അമ്മയെ അറിയിച്ചത്. അമ്മ ചൈൽഡ്ലൈനിനെ അറിയിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. അതിനാൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 50,000 രൂപയും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
