സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേര്‍ഷ്യന്‍ പൂച്ചകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പിടിയിൽ. പിടിയിലായ മുട്ടത്തറ മാണിക്കവിളാകം ഭാഗത്ത് ജവഹര്‍ മുസ്ലീം പള്ളിക്ക് സമീപം പുതുവല്‍പുരയിടം വീട്ടില്‍ സിറാജിനെ മുട്ടം സി.ജെ.എം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെങ്ങുംപിള്ളില്‍ ബിലാലിന്റെ വീട്ടിലാണ് ഇയാള്‍ അതിക്രമം കാട്ടിയത്. ബിലാലിന്റെ ഭാര്യ ഫാത്തിമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ടി.വി. തല്ലിത്തകര്‍ത്തു. അതിനുശേഷം മൂന്ന് പേര്‍ഷ്യന്‍ പൂച്ചകളെയും കവര്‍ന്നു. ഒടുവിൽ പോലീസിന്റെ അന്വേഷണത്തിൽ മൂന്നു പൂച്ചകളെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി.നിലവില്‍ പെരിന്തോട് വേക്കളം എയുപി സ്കൂളിലെ ദുരുതാശ്വാസ ക്യാമ്പിലാണ് അര്‍ഷലും കുടുംബവും. കൊമ്മേരി ഗവ. യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് അര്‍ഷല്‍. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഗോവിന്ദന് അര്‍ഷലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.
