കോളേജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നമ്മളൊന്നും അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാരതത്തിലെ സംസ്കാരമെന്നത് ആണും പെണ്ണും എല്ലാം കെട്ടിപ്പിടിച്ചിരിക്കുന്ന സംസ്കാരമല്ല. ക്രിസ്ത്യൻ-മുസ്ലിം മാനേജ്മെന്റുകളുടെ കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കില്ല. എന്നാൽ, എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും കോളജുകളിൽ വലിയ അരാജകത്വമാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
