വിഴിഞ്ഞം: മുക്കോലയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യക്കുപ്പികളും ബിയറും എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ഇവ ഇനി ഉപയോഗിക്കാൻ സാധ്യമല്ല. ബിവറേജ് ഔട്ട്ലെറ്റ് അധികൃതർ എക്സൈസ് കമ്മിഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എക്സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുക്കോലയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തി ഉപയോഗിക്കാനാകാതെ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ വിദേശ മദ്യക്കുപ്പികളും ബിയർ കുപ്പികളും കണ്ടെത്തിയിരുന്നു.സമയപരിധി കഴിഞ്ഞ ഇത്തരം മദ്യം വിൽക്കാൻ പാടില്ല.നിർമാണത്തിനു ശേഷം വിവിധയിനം ബ്രാൻഡുകളിലുള്ള ബിയറുകൾ ആറുമാസം വരേ ഉപയോഗിക്കാൻ കഴിയു. രണ്ടുവർഷംവരെ മാത്രമേ വിദേശ മദ്യക്കുപ്പികളും ഉപയോഗിക്കാനാകുക.അതത് ഡിസ്റ്റലറികളിലെത്തിച്ച് നശിപ്പിക്കുകയാണ് പതിവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
