ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റിൽ നടന്ന ‘ലഹരി വിരുദ്ധ പോരാട്ടം‘ സെമിനാർ :നെയ്യാറ്റിൻകര എംഎൽഎ : കെ. ആൻസലൻ നിർവഹിച്ചു
നെയ്യാറ്റിൻകര ക്ലസ്റ്റർ ഓഫീസർ എസ്.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത സെമിനാറിൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പുരസ്കാര ജേതാവ് ഡോക്ടർ സുമൻജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു
കെഎസ്ആർടിസി ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ,വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വിദ്യാർഥി സംഘടനാ നേതാക്കൾ തുടങ്ങിയവർ സെമിനാറിനെ അഭിസംബോധന ചെയ്തു



