വർക്കല. തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ അനുവദിച്ച 16 ലക്ഷം രൂപയുടെ ഉത്തരവ് കുടുംബാംഗങ്ങൾക്ക് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ നേരിട്ട് എത്തി കൈമാറി. മരണപെട്ട 4 പേരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതമാണ് നൽകുക. വെട്ടൂർഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സുനിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ താഹ, എമിലി, വർക്കല നഗരസഭ കൗൺസിലർ ഷംസുദ്ദീൻ തുടങ്ങിയവർ എം.എൽ.എ – യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.


