സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി. കേരളാ അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി തരിശ് നിലങ്ങൾ എറ്റെടുത്ത് കൃഷി ചെയ്യുന്നതിന്റെ ഭാഗമായി | കെ. എ. ടി. എസ്. എ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നാവായികുളം പഞ്ചായത്ത് പരിധിയിലെ കുണ്ടമൺകാവ് പാട ശേഖരത്തിൽ ഇറക്കിയ നെൽ കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി: ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ കെ.എ. റ്റി എസ്. എ. സംസ്ഥാന പ്രസിഡന്റ് പി. ഹരീന്ദ്രനാഥ്, കെ. എ. ടി. എസ്. എ സെക്രട്ടേറിയറ്റ് അംഗം സി. സുനു , ജോയിന്റ്കൗൺസിൽ സൗത്ത് ജില്ലാ സെക്രട്ടറി അജയകുമാർ ജോയിന്റ്കൗൺസിൽ നോർത്ത് ജില്ലാ ജോ :സെക്രട്ടറി ബൈജു ഗോപാൽ വർക്കല മേഖല സെക്രട്ടറി എ.ആർ അരുൺജിത് തുടങിയവർ സംസാരിച്ചു . കെ.എ. റ്റി എസ്. എ. ജില്ലാ പ്രസിഡന്റ് ജി. ശ്യാം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെകടറി മുഹമ്മദ് ഷാഫി എസ് സ്വഗതവുംകെ.എ. റ്റി എസ്. എ. ജില്ലാ കമ്മിറ്റി അംഗം സുരേഷ് നന്ദിയും പറഞ്ഞു.
