വിളപിൽശാല: പോലീസ് സ്റ്റേഷൻ പരിധിയിൽ ജസ്റ്റിൻ ബ്രിഷ് സിംഗ് എന്നയാളുടെ വാളക്കോട് എന്ന സ്ഥാലത്തുള്ള ഫാം ഹൗസിൽ മോഷണം നടത്തിയവരിൽ ഒരാളാണ് ഇന്ന് (19.10.2022) വിളപ്പിൽശാല പോ പോലീസിന്റെ പിടിയിലായത്. 20/09/2022 തീയതി മുതൽ 02/10/2022 തീയതി 3 മണിക്കും ഇടയ്ക്ക് സമയങ്ങ ളിൽ പല തവണകളായി ഫാംഹൗസിൽ അതിക്രമിച് കയറി ഫാം ഹൗസിന്റെ പൂട്ട് പൊളിച്ചു ഫാമിനകത്ത് ഫിറ്റ് ചെയ്തിരുന്ന 23 ചെറിയ ഇരുമ്പ് വാതിലുകളും വേലിക്കായി ഫിറ്റ് ചെയ്തിരുന്ന ഇരുമ്പ് കമ്പി വേലികളും GI ഷീറ്റുകളും ഷെഡിലായി ഫിറ്റ് ചെയ്തിരുന്ന 8 CCTV ക്യാമറകളും ഫാർമിൽ വെച്ചിരുന്ന 1 HP യുടെ രണ്ടു മോട്ടോറുകളും ആട്ടിൻകൂട് ചെയ്യുന്നതിനായി വീതിക് അറ്റത് വെച്ചിരുന്ന കുറെ പട്ടിക കഷ്ണങ്ങളും KL 20 M 5329 ഓട്ടോറിക്ഷയിൽ മോഷണം ചെയ്തു കൊണ്ടുപോയതിന് 8 പ്രതികളിൽ 7 പേരെ മുൻപ് റിമാൻഡ് ചെയ്തിരുന്നു. ഇതിൽ കൂട്ട്പ്രതിയായ, കുളത്തുമ്മൽ വില്ലേജിൽ കാരോട് വാർഡിൽ മലപ്പനങ്ങോട് വാളക്കോട് വട്ടവിള വീട്ടിൽ മര്യാദാസ് മകൻ ജോൺ നെ (19.10.2022) നു അറസ്റ്റ് ചെയ്തു.
