തിരുവനന്തപുരം : പാറശാല ശ്രീ മഹാദേവർക്ഷേത്രത്തിലെ സ്ഥാപിക്കുന്ന സ്വർണ്ണ കൊടിമരത്തിനായുള്ള തേക്ക് മരം ക്ഷേത്രത്തിലെത്തിച്ചു. തേക്ക് മരവും വഹിച്ചുള്ള വാഹനം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ജില്ലയിലെ പാലയിൽ പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെയോടെ പാറശാല മഹാദേവർക്ഷേത്രത്തിലെത്തിക്കുകയായിരുന്നു..
55 അടി നീളവും 60 ഇഞ്ച് വണ്ണവുമുള്ള തേക്ക് മരം പൂജകൾക്ക് ശേഷം മുറിച്ചാണ് തിരുവനന്തപുരത്ത് എത്തിച്ചത്.പാലയിലെ കിഴപറയാർ പന്താങ്കൽ പ്രസന്നകുമാരിയുടെ പുരയിടത്തിൽ നിന്നുമാണ് തേക്ക് മരം കണ്ടെത്തിയത്. കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവ ക്ഷേത്രത്തിനുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ കൊടിമരത്തിനാവശ്യമായ മരം കണ്ടെത്തി നൽകിയ സജി രാഘവൻ വലിയമറ്റമാണ് തേക്ക് മരം കണ്ടെത്തി നൽകിയത്.
ഇന്ന് രാവിലെയോടെ നെയ്യാറ്റിക്കര മരത്തൂർ ശ്രീ ഹനുമാൻ ക്ഷേത്രത്തിൽ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ 10 മണിയോട് കൂടി കൂറുംകൂട്ടിലെത്തിച്ചിരുന്നു. അവിടെ നിന്ന് വാദ്യമേളങ്ങളോടും നാമജപങ്ങളോടു കൂടി സ്വീകരിച്ചപ്പോൾ പാറശാലയുടെ യുവരാജ ക്ഷത്രിയൻ പാറശാല ശിവശങ്കരൻ കൊടിമരത്തിന് അകമ്പടിയായിരുന്നു. ശബരിമല ക്ഷേത്രത്തിനുൾപ്പെടെ എഴുപത്തിൽ പരം കൊടിമരം നിർമ്മിച്ച് പ്രശസ്തനായ ശില്പി പത്തിയൂർ ബാബൂവാണ് കൊടിമരത്തിൻ്റെ നിർമ്മാണം.തിരുവപള്ളി സ്വോമിൽ ആൻഡ് ക്രൈയിൻ സർവീസ് ശബരിമലയിൽ തങ്കയ്യക്കി കൊണ്ട് പോകുന്നതിനുള്ള പേടകം നിർമ്മിച്ചതും ഇദ്ദേഹമാണ്.
തിരുവിതാംകൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എസ് ശ്രീകണ്ഠൽ, നെയ്യാറ്റിൻകര അസിസ്റ്റൻ്റ് കമ്മിഷ്ണർ പി.എസ് ദിലീപ്കുമാർ, ക്ഷേത്രം പ്രസിഡൻ്റ് കെ സാദാശിവൻ, സെക്രട്ടറി കെ.ആർ പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.
