ആയിരൂർ: ആയിരൂർ ചെമ്മുരുതി വില്ലേജിൽ വെച്ച് 50 വയസ്സുള്ള വിജയനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബിനുകുമാറിനെ ആയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 25-03-2014 ന് ആണ് കേസിനസ്പതമായ സംഭവം നടന്നത്. കൊട്ടിയം പാറക്കുളം ലക്ഷം വീട്ടിൽ കട്ടൻ മകൻ 50 വയസ്സുള്ള വിജയൻ ചെമ്മുരുതി കോവൂർ മാടൻ കാവിന് സമീപം വെച്ച് പ്രതികളുടെ ബന്ധുക്കളെ ചീത്തവിളിച്ചതിൽ വെച്ചുള്ള വിരോധം നിമിത്തമാണ് പ്രതികൾ ചേർന്ന് കൊലപെടുത്തിയത്. സംഭവത്തിൽ ആയിരൂർ പോലീസ് നമ്പർ 232/2014 U/സ് 302, 34 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നതും SC 789/2017 പ്രകാരം വിചാരണ നടന്നു വന്നിരുന്നുന്നും പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ ആയിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീർ സബ് ഇൻസ്പെക്ടർ അഭിഷേക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഇതിഹാസ് ജി നായർ സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജുബൈർ എന്നിവരും ഉൾപ്പെടുന്നു.
