വർക്കല. 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കാമുകൻ പിടിയിൽ. പള്ളിക്കൽ സ്വദേശി ഗോപുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വടശ്ശേരിക്കോണം സംഗീത നിവാസിൽ സംഗീതയെയാണ് കഴിഞ്ഞദിവസം രാത്രി കഴുത്തറുത്തു കൊലപ്പെടുത്തിയത്. മറ്റൊരു നമ്പറിൽ നിന്നും സംഗീതയുമായി ചാറ്റ് ചെയ്തു, പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറക്കിയാണ് കൊലപാതകം നടത്തിയത്. മുറിവേറ്റ സംഗീത വീടിനുള്ളിലേക്ക് ഓടിക്കയറുകയും, തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
