കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു വലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും.പ്രധാന കാരണം:- അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂര്‍ക്കംവലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ, പൂര്‍ണമായും മലര്‍ന്ന് കിടന്നുളള ഉറക്കം കൂര്‍ക്കംവലിയുടെ പ്രധാന കാരണമാണ്.ചികിത്സ:- ശരീര ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, തണുത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം, പുകവലി, ലഹരി പൂര്‍ണ്ണമായും ഉപക്ഷേിക്കുക. ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക, അതുപോലെ തന്നെ കൂര്ക്കംവലിയുളളവര് മൃദുവായ മെത്ത ഒഴിവാക്കണം.
