പോത്തൻകോട്, വട്ടപാറ
മേഘലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന കൊലകേസ്സ് ഉൾപ്പെടെ നിരവധി ക്രിമിനൽകേസിലെ പ്രതിയായ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയും സംഘവും പിടിയിൽ. 22.1.23 ൽ രാത്രി വട്ടപ്പാറ സ്വദേശി മോഹനനെ വീട് കയറി ആക്രമിക്കുകയും, അന്നേ ദിവസം തന്നെ കുറ്റിയാനി മുംതാസ് മൻസിൽ ഷജീറിനെ പോത്തൻകോട് വച്ചു വെട്ടി പേരിക്കേൽപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളാണ്.
ഇവരെ പിടികൂടാൻ കഴിയാതെ വന്നതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി ശിൽപാ ഐ.പി.എസ് , നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, നാർകോട്ടിക് ഡി.വൈ.എസ്.പി വി. റ്റി. രാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഇടുക്കി കട്ടപ്പനയിലെ രഹസ്യ സങ്കേതത്തിൽ നിന്നുമാണ് പ്രതികളെ പിഹികൂടിയത്. ജോയ്, ജോളിഭവൻ, പന്തലക്കോട്. 2006 ൽ കൊലകേസ്സ് ഉൾപ്പെടെ 12 കേസിലെ പ്രതിയാണ്.
രണ്ടാം പ്രതി പ്രസാദ് വാഴോട്ട്പോയ്ക വീട്, പന്ത ലക്കോട്, 4 വധശ്രമകേസ്സ് ഉൾപ്പെടെ 6 ഓളം കേസ്സിലെ പ്രതിയാണ്.
മൂന്നാം പ്രതി സുജിജോൺ ജെ. എസ് S ഭവൻ, പന്തലക്കോട്, 5 കേസുകളിൽ പ്രതിയാണ്.
നാലാം പ്രതി ഉദയസൂര്യൻ ബാലകൃഷ്ണൻ, വിശ്വാസ് ഭവൻ, വേറ്റിനാട്, 5 കേസ്സിലെ പ്രതിയാണ്. വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്, പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ,വട്ടപ്പാറ എസ് ഐ . ശ്രീലാൽ നെടുമങ്ങാട് ഡാൻസഫ് എസ് ഐ . ഷിബു, എ എസ് ഐ സജു, സി പി ഒ സതികുമാർ, സി പി ഒ ഉമേഷ്ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കാപ്പ കേസിലെയും പ്രതികൾ ആണ്.
പിടിയിലായവർ.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
