വിലപ്പിൽശാല: മലപ്പനംകോട് വെച്ച് പനയംകോട് വാളകോട് സ്വദേശിയായ യുവാവിനെ മാരകമായി പരിക്കേല്പിച്ച കേസിലെ മുഖ്യപ്രതിയെ വിലപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ വില്ലേജിൽ കണ്ടാമുഴി കളച്ചിക്കോട് രാജ് ഭവനിൽ മോഹനൻ മകൻ 34 വയസുള്ള ജോഷി മോഹനാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 9 ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. പനയംകോട് വാളകോട് സ്വദേശിയായ 34 വയസുള്ള സന്തു എന്ന് വിളിക്കുന്ന ഷൈജുവിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഷൈജുവിന്റെ മേൽ വരിയിലെ പല്ല് ഇളകി പോകുകയും ഇടത് കയ്യിലെ ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയായ എബിയുടെ അച്ഛനോട് ഷൈജു വഴക്കിട്ടത്തിൽ ഉള്ള വരോധത്തിലാണ് പ്രതികൾ ഷൈജുവിനെ ആക്രമിച്ചത്. മലപ്പനംകോട് വെച്ച് ഷൈജുവിനെ തടഞ്ഞുനിർത്തി ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിലപ്പിൽശാല പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ പ്രതികൾ പാലായിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവിക്ക് ലഭിച്ച രഹസ്യവിവരപ്രകാരം ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽകുമാറിന്റെ മേൽനോട്ടത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് ബൈജു ആർ വി സി പി ഒ മാരായ അജിത് സതീശൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.,
