നേമം: മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വിളപ്പിൽശാല സ്വദേശിനിയായ യുവതിയുടെ വിവാഹം മുടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വെള്ളനാട് വേങ്ങവിള വീട്ടിൽ വിജിൻ (22) ആണ് പിടിയിലായത്. 2019 മുതൽ യുവതിയുമായി അടുപ്പത്തിലായിരുന്ന വിജിൻ ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത ശേഷം യുവതിയെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് അയച്ചുകൊടുത്തത്.ഐ.ടി ആക്ട് പ്രകാരം കേസെടുത്ത ശേഷം കാട്ടാക്കട ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Contents
