നേമം: വയോധികനെ ക്രൂരമായി മർദ്ദിച്ച മരുമകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. ഊക്കോട് സ്വദേശി ബിജു (48) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ കൈലാസ് ജങ്ഷൻ ഭാഗത്ത് ഹോട്ടൽ നടത്തുന്ന ഉക്കോട് സ്വദേശിനിയായ വിലാസിനി (77) യാണ് മർദനത്തിന് ഇരയായത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു.കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ സന്തു, സുനിത് കുമാർ, സി.പി.ഒമാരായ അഭിലാഷ്, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Contents
