Contents
പാലോട്: വാമനപുരം നദിക്കരയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്നാഴ്ചയോളം പഴക്കം ഉണ്ട്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാലോട് പാണ്ഡ്യൻപാറ വനത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പാലോട് സിഐ പി.ഷാജിമോൻ അറിയിച്ചു.
