തിരുവനന്തപുരം: വിൽപനക്ക് കൊണ്ടുവന്ന 5.27 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വെള്ളനാട് ഇലവുംമൂട് കോണത്ത് വീട്ടിൽ വിഷ്ണു (25) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍. ഷിബുവിന്റെ നേതൃത്വത്തിലുള്ള രാത്രികാല പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.പ്രിവന്റിവ് ഓഫിസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ, സുരേഷ് ബാബു, നന്ദകുമാര്‍, രതീഷ് മോഹന്‍, അക്ഷയ് സുരേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ഗീതകുമാരി, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
