വിലപ്പിൽശാല: പൂവാർ കലാപത്തിൽ മുഖ്യസൂത്രധാരകാരിൽ വധശ്രമം മതസ്പർധയുണ്ടാക്കി കലാപം ഉണ്ടാക്കൽ മോഷണം പിടിച്ചു പറി ഭവനഭേദനം പോലീസ് ഉദ്യോഗസ്ഥരെ മാരകമായി ആക്രമിച്ച് പരുക്കേൽപ്പിക്കുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കരാട്ടെ ജോണി എന്നറിയപ്പെടുന്ന പൂവാർ വില്ലേജിൽ പൊന്നുനട വീട്ടിൽ ജോർജ് മകൻ 42 വയസ്സുള്ള ജോൺസനെ ആണ് വിലപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. ചെറുകോട് സ്വദേശിയായ ഷിജുമോന്റെ സുഹൃത്തായ അനീഷ് സഹോദരിയുടെ വിവാഹ ആവശ്യത്തിന് എന്ന പേരിൽ ടിയന്റെ മഹിന്ദ്ര എസ് യു വി 500 മോഡൽ കാർ വാങ്ങുകയും ഇയാൾ ഈ വാഹനം അനുരാഗ് എന്നയാൾക് ഉയർന്ന തുകയ്ക്ക് വാടകയ്ക്ക് കൊടുത്തു. കരാട്ടെ ജോണയുടെ കുട്ടാളിയായ അനുരാഗ് വീണ്ടും ഈ വാഹനം കരാട്ടെ ജോണിക്ക് നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് വാടകയ്ക്കു പണയം വെച്ചു. വാഹനം തിരികെ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി പെടുകയും വിലപ്പിൽശാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷണത്തിൽ വാഹനം കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കരാട്ടെ ജോണിയുടെ വീട്ടിൽ ഉണ്ടെന്നറിഞ് വിലപ്പിൽശാല പോലീസ് ജോണയുടെ പൂവർ ഉള്ള വീട്ടിൽ രണ്ട് തവണ സെർച്ച് നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ ജോണി വാഹനം പൊളിക്കുന്നതിന് തമിഴ് നാട്ടിലേക്ക് കടത്തുകയും പോലീസ് പിന്തുടർന്നതിനാൽ വാഹനം തമിഴ്നാട് നിന്നും ജോണയുടെ ആലപ്പുഴയിൽ ഉള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി കൊണ്ടു പോകുന്നതിനിടയിൽതിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവി ഡി ശില്പക്ക് ലഭിച്ച രഹസ്യ വിവര പ്രകാരം കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽകുമാറിന്റെ മേൽനോട്ടത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് ബൈജു ആർ വി സി പി ഒ മാരായ ജയശങ്കർ അരുൺ അജിത്ത് അജിൽ എന്നിവരടങ്ങിയ പോലീസ് ആലപ്പുഴ വെച്ച് ഈ കാറിനെ പിൻതുടർന്ന് തടഞ്ഞു നിർത്താൻ ശ്രമിച്ച പോലീസ് വാഹനത്തെ അപായപെടുത്താൻ ശ്രമിച്ചുവെങ്കിലും കരാട്ടെ ജോണിയെ കിടക്കുകയായിരുന്നു. നിലവിൽ ഇയാൾ പൂവാർ പോലീസിന്റെ ഗുണ്ടലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
