പ്രതീകാത്മക ചിത്രം
പോത്തൻകോട്: ദേശീയപാതയിൽ കോരാണിക്കും ചെമ്പകമംഗലത്തിനുമിടയിൽ കാരിക്കുഴി നവധാര ജംക്ഷനിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ നാലുപേർക്ക് പരുക്കേറ്റു. കാർ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.പരുക്കേറ്റവരെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവറെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.
