വെഞ്ഞാറമൂട്: ആറു വയസ്സുകാരി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ഒളിവിൽ പോയ പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കൊപ്പം, എസ്.എസ് ഭവനിൽ അച്ചു എന്ന് വിളിക്കുന്ന സുബിനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 2023 ഏപ്രിൽ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Contents
