അമരവിള.ചൈന്നെയിൽ നിന്നും തിരുവനന്തപുരത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ടുവന്നിരുന്ന 22 ലക്ഷംരൂപ അമരവിള എക്സൈസ് സംഘം പിടികൂടി
രേഖകൾ ഇല്ലാതെ ചെന്നെയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ആഡംബര ബസിൽ കൊണ്ടുവന്ന 22 ലക്ഷം രൂപയാ ണ് അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് വച്ചു പിടികൂടിയത്.
രാവിലെ കൊറ്റാമത്ത് വാഹന പരിശോധനയിലാണ് രേഖകൾ ഇല്ലാത്ത രൂപ കണ്ടെത്തിയത്.
തമിഴ്നാട് രാമനാഥപുരം, മുതുകുളത്തൂർ സ്വദേശി രാജ പ്രവീൺ കുമാറാണ് (24) പിടിയിലായത്.
തിരുവനന്തപുരം സ്വദേശിയക്ക് പണം കൊടുക്കനായി ചൈന്നൈയിൽ നിന്നും ഒരാൾ കൊടുത്ത് അയച്ചതുതെന്നും പ്രതി എക്സൈസിനോട് പറഞ്ഞു.
എക്സൈസ് നടപടികൾക്കു ശേഷം പ്രതിയെ പാറശ്ശാല പോലീസിന് കൈമാറും
എക്സൈസ് ഇൻസ്പെക്ടർ വി.എ.വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 22 ലക്ഷം രൂപ പിടികൂടിയത്.
